കാലടി: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ ഐ.എസ്.ഒ പ്രഖ്യാപനത്തിന്റെ ഭാഗമായി നവീകരിച്ച ഓഫീസ് മന്ദിരത്തിന്റെയും പഞ്ചായത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിച്ച വിവിധ വികസന പദ്ധതികളുടെയും ഉദ്ഘാടനം ബെന്നി ബെഹനാൻ എം.പി നിർവഹിച്ചു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അൽഫോൺസാ വർഗീസ് ,വൈസ് പ്രസിഡന്റ് വി.വി. സെബാസ്റ്റ്യൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സിന്ധു പാറപ്പുറം, മഞ്ജു നവാസ്, എൻ.സി. ഉഷാകുമാരി,പഞ്ചായത്ത് സെക്രട്ടറി എസ്. ജി. മീന എന്നിവർ സംസാരിച്ചു.