കോലഞ്ചേരി: കോലഞ്ചേരിയിലും പരിസരപ്രദേശമായ പുത്തൻകുരിശിലും ഫോട്ടോസ്റ്റാറ്റിന് ഈടാക്കുന്നത് തോന്നും വില. രജിസ്ട്രാർ ഓഫീസ്, പുത്തൻകുരിശ് പഞ്ചായത്ത്, ആധാരമെഴുത്തിനുമായി നിരവധി ആളുകൾ ദിവസവും വന്നുപോകുന്ന പുത്തൻകുരിശിൽ ഒരുവശം ഫോട്ടോ കോപ്പി എടുക്കുന്നതിന് 3 രൂപയാണ് ഈടാക്കുന്നത്. മുമ്പ് പുത്തൻകുരിശിലെ ഒരുകേന്ദ്രത്തിൽ ഫോട്ടോ കോപ്പിയെടുക്കുന്നതിന് 4 രൂപ ഈടാക്കിയത് നവമാദ്ധ്യമങ്ങളിൽ ചർച്ച ആയിരുന്നു. കോലഞ്ചേരിയിലെ ചിലയിടങ്ങളിലും ആളുകൾ ചൂഷണത്തിന് ഇരയാകുന്നുണ്ട്. ഫോട്ടോ കോപ്പിക്ക് പലയിടങ്ങളിലായി രണ്ടും മൂന്നും നാലും രൂപമേടിക്കുമ്പോൾ വരുന്ന ഉപഭോക്താക്കളെ പിഴിയാതെ മിതമായ നിരക്ക് മേടിക്കുന്ന ഫോട്ടോകോപ്പി കേന്ദ്രങ്ങളുമുണ്ട്. ടൗൺ വിട്ട് ഗ്രാമങ്ങളിൽ വലിയ തിരക്കുകളൊന്നുമില്ലാതെ പ്രവർത്തിക്കുന്ന ഒ​റ്റപ്പെട്ട ഫോട്ടോസ്​റ്റാ​റ്റ് കേന്ദ്രങ്ങൾ മിതമായ വിലയ്ക്കാണ് കോപ്പി എടുത്ത് നൽകുന്നത്.