കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ പുതുപ്പനം അങ്കണവാടി ശിശുക്ഷേമസമിതി വൈസ് ചെയർമാൻ അഡ്വ.കെ.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷിജി അജയൻ അദ്ധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ പോൾ വെട്ടിക്കാടൻ, സാലി ബേബി, നീമ ജിജോ, വിജു നത്തുംമോളത്ത്, എ. സുഭാഷ്, ബേബി കുന്നപ്പിള്ളി എന്നിവർ സംസാരിച്ചു.