കൊച്ചി: എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി (സി.ഇ.ഒ) അലോക് സിംഗ് കൊച്ചിയിലെ ആസ്ഥാനത്ത് ചുമതലയേറ്റു.
വ്യോമയാന രംഗത്ത് 30 വർഷത്തെ പരിചയസമ്പത്തുള്ള അദ്ദേഹം എയർ ഇന്ത്യ, ഗൾഫിലെ അലയൻസ് എയർ എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. വ്യോമഗതാഗത ഉപദേഷ്ടാവായി പ്രവർത്തിച്ചുവരുകയായിരുന്നു.
റാഞ്ചിയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ നിന്ന് എം.ബി.എ നേടിയ അദ്ദേഹം ലണ്ടൻ സ്കൂൾ ഒഫ് ഇക്കണോമിക്സിൽ നിന്ന് ഫെലോഷിപ്പും കരസ്ഥമാക്കിയിട്ടുണ്ട്.
ചെലവ് കുറഞ്ഞ വിമാന മേഖലയിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ്, കഴിഞ്ഞവർഷം 412.77 കോടി രൂപയുടെ ലാഭം നേടിയിരുന്നു. തുടർച്ചയായ അഞ്ചു വർഷമായി ലാഭത്തിലാണ് കമ്പനിയുടെ പ്രവർത്തനം.