പറവൂർ: എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് എറണാകുളം ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റി യോഗവും പി.ഡി. ശ്യാംദാസ് അനുസ്മരണവും എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ ആസ്ഥാനത്ത് നടന്നു. യോഗത്തിനും ജില്ലയ്ക്ക് പ്രത്യേകിച്ചും നികത്താനാകാത്ത നഷ്ടമാണ് യൂത്ത്മൂവ്മെന്റ് മുൻ ജില്ലാ കോ ഓർഡിനേറ്റർ കൂടിയായിരുന്ന ശ്യാംദാസിന്റെ ആകസ്മിക നിര്യാണമെന്ന് യോഗം വിലയിരുത്തി. കോ ഓർഡിനേഷൻ കമ്മിറ്റി ജില്ലാ ചെയർമാൻ അഡ്വ. പ്രവീൺ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത്മൂവ്മെന്റ് കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഷിനിൽ കോതമംഗലം, ശ്യാമപ്രസാദ്, ജില്ലാ കൺവീനർ അമ്പാടി ചെങ്ങമനാട്, ട്രഷറർ എം.ബി. തിലകൻ എന്നിവർ സംസാരിച്ചു. യൂത്ത്മൂവ്മെന്റ് പുന:സംഘടനാ പ്രവർത്തനങ്ങൾ യൂണിയൻ, ശാഖ തലങ്ങളിൽ വേഗത്തിൽ പൂർത്തിയാക്കാനും യൂത്ത്മൂവ്മെന്റ് പ്രവർത്തനങ്ങൾ ഊർജിതമാക്കാനും യോഗം തീരുമാനിച്ചു.