കൊച്ചി: തിരുവാണിയൂർ മാമലയിലെ കെ.ആർ.ആർ ലിമിറ്റഡ് അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ സി.ഐ.ടി.യു- ഐ.എൻ.ടി.യു.സി യൂണിയനുകൾ പ്രക്ഷോഭത്തിലേക്ക്.

മൂന്നുമാസമായി തൊഴിലാളികൾക്ക് ശമ്പളം നൽകാതെ അടച്ചിട്ട സ്ഥാപനം കൊവിഡിന്റെ മറവിൽ സ്ഥിരമായി ലോക്കൗട്ട് ചെയ്യാനുള്ള നീക്കമാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും തൊഴിലാളിയൂണിയൻ സംയുക്തസമിതി ചെയർമാൻ വി.പി. സജീന്ദ്രൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി.എഫ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വേണ്ടന്ന് വെയ്ക്കാൻപോലും തൊഴിലാളികൾ തയ്യാറാണെന്ന് അറിയിച്ചിട്ടും മാനേജ്മെന്റ് സഹകരിക്കുന്നില്ല.

വി.പി. സജീന്ദ്രൻ എം.എൽ.എ ( ചെയർമാൻ), പഞ്ചായത്ത് പ്രസി‌ഡന്റ് കെ.സി. പൗലോസ് ( ജനറൽ കൺവീനർ), പോൾസൺ പീറ്റർസ എ.കെ. രാധാകൃഷ്ണൻ ( വൈസ് ചെയർമാൻമാർ), സിജു പൗലോസ്, ഹനു സ്കറിയ ( ജോ. കൺവീനർമാർ), എം.എ. ജയകുമാർ ( ട്രഷറർ) എന്നിവരെ സംയുക്തസമരസമിതി ഭാരവാഹികളായി തിരഞ്ഞെടുത്തു.