അങ്കമാലി: ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യാതെ തടഞ്ഞുവയ്ക്കുന്നതിൽ പ്രതിഷേധിച്ച് സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധധർണ നടത്തി. തുറവൂർ സർവീസ് സഹകരണ ബാങ്ക് മന്ദിരത്തിന് മുന്നിൽ നടന്ന ധർണ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. പി. രാജൻ ഉദ്ഘാടനം ചെയ്തു. പി.വി. ജോയി, ജിമോൻ കുര്യൻ, കെ.പി ബാബു, കെ.കെ.ശിവൻ, ലത ശിവൻ തുടങ്ങിയവർ പ്രസംഗിച്ചു.