അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച സ്‌കിൽസ് എക്‌സലൻസ് പ്രോഗ്രാം സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയ ജനറൽ കൺവീനർ ടി.എം. വർഗീസിനെ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. റോജി എം.ജോൺ എം.എൽ.എ ഉപഹാരം സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ പൊന്നാട അണിയിച്ചു.
കവി ഡോ. സുരേഷ് മൂക്കന്നൂർ, കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ഷാജു വി. തെക്കേക്കര, ബ്ലോക്ക് വൈസ് പ്രസിഡന്റ് വത്സസേവ്യർ, ബി.ഡി.ഒ അജയ് എ.ജെ, ടി.പി. ജോർജ്, എൽസി വർഗീസ്, ഗ്രേസി റാഫേൽ എന്നിവർ പ്രസംഗിച്ചു.
സ്‌കിൽസ് എക്‌സലൻസ് പ്രോഗ്രാം കേരളത്തിലെ മറ്റ് തദ്ദേശസ്ഥാപനങ്ങൾക്ക് മാതൃകയാണ്. സൗജന്യ വിദഗ്ദ്ധ പരിശീലനത്തിലൂടെ നൈപുണ്യവികസനം നടത്തി 14 പട്ടികജാതി യുവാക്കളെ വിദേശജോലിക്ക് അയച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിലും വിവിധ ഗ്രാമപഞ്ചായത്തുകളിലും സൗജന്യമായി പി.എസ്.സി, യു.പി.എസ്, സി, കെ.എ.എസ്, ബാങ്കിംഗ്, സിവിൽ സർവീസ് തുടങ്ങിയ മത്സരപരീക്ഷകൾക്ക് പരിശീലനം നൽകി നിരവധിപേർക്ക് തൊഴിൽ ലഭ്യമാക്കാനും സ്‌കിൽസ് എക്‌സലൻസ് പ്രോഗ്രാമിന് കഴിഞ്ഞിട്ടുണ്ട്.