കൊച്ചി : റെഡ്ക്രോസ് സൊസൈറ്റി നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹികസഹായ പ്രവർത്തനങ്ങൾക്കുമുള്ള ധനസമാഹരണത്തിനായി താലൂക്ക് കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്ന ചാരിറ്റി ബോക്‌സിന്റെ വിതരണോദ്ഘാടനം നിവഹിച്ചു.
എറണാകുളം പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ ചെയർമാൻ ജോയ് പോൾ കണയന്നൂർ താലൂക് കൺവീനർ പൊന്നമ്മ പരമേശ്വരന് ബോക്സ് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. സൊസൈറ്റി ഭാരവാഹികളായ ടി.എ. ഷബീർ, വിദ്യാധരൻ പി.മേനോൻ, പി.ജെ. മത്തായി പ്രസ് ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു , സെക്രട്ടറി പി.ശശികാന്ത് തുടങ്ങിയവർ പങ്കെടുത്തു. കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് തടസപ്പെട്ട റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ഉടൻ സജീവമാകുമെന്നും മുനമ്പം മുതൽ ചെല്ലാനം വരെയുള്ള തീരദേശത്ത് കടൽക്ഷോഭം തടയുന്നതിനുള്ള പുലിമുട്ട് നിർമ്മിക്കുന്നതിനുള്ള ഒരുബൃഹത് പദ്ധതിക്കായി കേന്ദ്രസർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും ജില്ലാ ചെയർമാൻ ജോയ് പോൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.