പറവൂർ: ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കഴിഞ്ഞ അഞ്ച് വർഷത്തെ വികസനനേട്ടങ്ങളടങ്ങിയ വീഡിയോ ഡോക്യുമെന്ററി ചിറകടിച്ചുയർന്ന് ചേന്ദമംഗലം പ്രകാശിപ്പിച്ചു. പഞ്ചായത്തിലെ മുഴുവൻ മേഖലകളിലുമുള്ള വികസന പ്രവർത്തനങ്ങൾ കോർത്തിണക്കി അൻപത് മിനിറ്റ് ദൈർഘ്യമുള്ള ഡോക്യൂമെന്ററിയിൽ പ്രളയത്തിന്റെ രൂക്ഷതയും കൈത്തറി, കാർഷിക മേഖലയുടെ തകർച്ചയും പുനരുജ്ജീവനവും ചിത്രീകരിച്ചിട്ടുണ്ട്. വിശാലമായ കൃഷിയിടങ്ങൾ, ബന്തിപ്പൂതോട്ടങ്ങൾ, ആകാശ കാഴ്ചകളുമുണ്ട്. മീനു ഷാജി സോപാനത്തിന്റെ സ്ക്രിപ്റ്റിൽ കണക്ട് കേരള പി.ആർ ആണ് ഡോക്യൂമെന്ററി നിർമ്മിച്ചത്. യു.ട്യൂബിലും www.chendamangalampanchayath.com എന്ന വെബ്സൈറ്റിലൂടെയും ലഭിക്കും.