നെടുമ്പാശേരി: കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷന്റെ (കെ.ആർ.എഫ്.എ) സംസ്ഥാന പ്രസിഡന്റായി എം.എൻ. മുജീബ് റഹ്മാൻ (മലപ്പുറം), ജനറൽ സെക്രട്ടറിയായി നൗഷൽ തലശേരി (കണ്ണൂർ), ട്രഷററായി ധനീഷ് ചന്ദ്രൻ (തിരുവനന്തപുരം) എന്നിവരെ പ്രഥമ സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു.
എം.പി. നാസർ പാണ്ടിക്കാട്, സവാദ് പയ്യന്നൂർ, ഹമീദ് ബാറക്ക, ടിപ് ടോപ് ജലീൽ, ഹുസൈൻ കുന്നുകര, മുഹമ്മദലി കോഴിക്കോട് (വൈസ് പ്രസിഡന്റുമാർ), ബിജു ഐശ്വര്യ, ശംസുദ്ദീൻ വടക്കാഞ്ചേരി, റാഫി കുട്ടിക്കട, സനീഷ് മുഹമ്മദ്, പി.ജെ. ജേക്കബ്, കെ.സി. അൻവർ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.