ആലുവ: വൈ.എം.സി.എ അഖിലലോക പ്രാർത്ഥനാവാരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ത്യൻ വൈ.എം.സി.എ പ്രസിഡന്റ് ജസ്റ്റിസ് ജെ.ബി. കോശി ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ അഡ്‌ഹോക്ക് കമ്മിറ്റി ചെയർമാൻ സി.പി. മാത്യു അദ്ധ്യക്ഷത വഹിച്ചു. മലങ്കര മാർത്തോമ സഭ അമേരിക്കൻ ഭദ്രാസന അധിപൻ റവ. ഡോ. ഐസക്ക് മാർ ഫീലക്‌സിനോസ് അനുഗ്രഹപ്രഭാഷണം നടത്തി. പ്രൊഫ. പി.ജെ. ഉമ്മൻ, റെജി ഇടയാറൻമുള, തോമസ് ചാക്കോ, ഷാജി കുര്യൻ, വറുഗീസ് അലക്‌സാണ്ടർ, റെജി വറുഗീസ്, സാം റോബർട്ട് എന്നിവർ സംസാരിച്ചു. പ്രാർത്ഥനാ വാരത്തിന്റെ ചിന്താവിഷയം പ്രത്യാശാ കിരണങ്ങൾ എന്നതാണ്.