kklm
റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് തിരുമാറാടി ഹൈസ്കൂൾ തട്ടേക്കാട് റോഡ് നിവാസികൾ നടത്തിയ സമരം

കൂത്താട്ടുകുളം: റോഡ് അടിയന്തരമായി നന്നാക്കിയില്ലെങ്കിൽ വോട്ട് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ.റോഡ് തകർന്നതിനാൽ യാത്രാസൗകര്യം അപര്യാപ്തമായി മാറിയ തിരുമാറാടി ഹൈസ്കൂൾ തട്ടേക്കാട് റോഡ് നിവാസികളാണ് ബഹിഷ്കരണ ഭീഷണിയും സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് റോഡായതിനാൽ പഞ്ചായത്തിന് ഇക്കാര്യത്തിൽ ഇടപെടാനാകില്ല. നിരവധിതവണ ഇക്കാര്യം ചൂണ്ടിക്കാണിച്ച് പരാതികൾ പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ലെന്നും തിരഞ്ഞെടുപ്പിനു മുമ്പ് റോഡ് നന്നാക്കിയില്ലെങ്കിൽ വോട്ട് ബഹിഷ്കരിക്കുമെന്നും
എച്ച് എസ് നഗർ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സമരത്തിന് അസോസിയേഷൻ പ്രസിഡന്റ് കെ.പി.ജോയി, വിജയകുമാർ, ഷിജോ ജോസഫ്, തങ്കപ്പൻ ,വനജ ഉണ്ണി, ഷൈനി എന്നിവർ നേതൃത്വം നൽകി.