വൈപ്പിൻ: ഞായാറാഴ്ച രാത്രിയുണ്ടായ ശക്തിയായ കാറ്റിലും മഴയിലും മരംവീണ് രണ്ട് വീടുകൾ ഭാഗികമായി തകർന്നു. എളങ്കുന്നപ്പുഴ 18-ാംവാർഡിൽ വേവനാട്ട് സതീശൻ, പറമ്പാടി ശാന്ത കൃഷ്ണൻകുട്ടി എന്നിവരുടെ വീടുകൾക്ക് മുകളിലാണ് മരം വീണത്. സതീശന്റെ ഓടിട്ട വീടിന് മുകളിൽ മാവും തെങ്ങും വീണ് മേൽക്കൂര തകർന്നു. സതീശൻ വീട്ടിൽ ഉണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപെട്ടു. ശാന്തയുടെ വീടിന് മുകളിൽ ചാമ്പമരമാണ് വീണത്. ഓടിട്ട വീടിന്റെ ഒരുഭാഗം തകർന്നു.