കോതമംഗലം: കോതമംഗലം എം.എൽ.എ ആന്റണി ജോണിനും ഭാര്യയ്ക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇരുവരും വീട്ടിൽ നിരീക്ഷണത്തിലാണ്.ഞായറാഴ്ച നടത്തിയ പരിശോധനാഫലം തിങ്കളാഴ്ചയാണ് ലഭിച്ചത്. അടുത്ത ദിവസങ്ങളിൽ താനുമായി അടുത്തിടപഴകിയ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് എം.എൽ.എ അറിയിച്ചു.