കാലടി : സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകാത്തതിൽ പ്രതിഷേധിച്ച് മുതിർന്ന പൗരൻമാർ മലയാറ്റൂർ-നീലീശ്വരം സർവ്വിസ് സഹകരണ ബാങ്കിന് മുൻപിൽ ധർണ നടത്തി.സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.വി. സുഭാഷ് ഉദ്ഘാടനം ചെയ്തു. ടി.സി.വേലായുധൻ അദ്ധ്യക്ഷനായി. ശാദരവിജയൻ, രാധാകൃഷ്ണൻ, തങ്കമ്മ, സുകുമാരൻ, ഭാസ്കരൻ എന്നിവർ പങ്കെടുത്തു.