ആലുവ: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ സീനിയർ സിവിൽ പൊലീസ് ഓഫീസർ തോട്ടയ്ക്കാട്ടുക്കര തൃക്കന്നോടത്ത് ടി.കെ. രാജപ്പന്റെ (റിട്ട. സബ് ഇൻസ്‌പെക്ടർ) മകൻ ടി.ആർ. മനോജിനെ എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി.സന്തോഷ് ബാബു ആദരിച്ചു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, നിർമ്മൽകുമാർ, പി.പി. സനകൻ, സജീവ് ഇടച്ചിറ എന്നിവർ പങ്കെടുത്തു.