പച്ചാളം: എസ്.എൻ.ഡി​.പി​ യോഗം പച്ചാളം ശാഖയുടെ പ്രത്യേക യോഗം പ്രസിഡന്റ് അഡ്വ. വി.പി. സീമന്തിനിയുടെ അദ്ധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴി ചേർന്ന് കണയന്നൂർ യൂണിയൻ കൺവീനറായിരുന്ന പി.ഡി. ശ്യാംദാസിന് ആദരാഞ്ജലികൾ അർപ്പിച്ചു. സെക്രട്ടറി​ ഡോ. എ.കെ. ബോസ്,​ കെ.എ. ദിവാകരൻ,​ എ.ആർ. മണി,​ സി.വി. സജീവ്,​ ജി. കുഞ്ഞുമോൻ,​ വി.പി. സുനിൽകുമാർ,​ പി.എസ്. ഏംഗൽസ്,​ ജയ ഭാസി,​ സി.വി. സുധീന്ദ്രൻ എന്നിവർ സംസാരിച്ചു. എ.ഡി. ജയദീപ് സ്വാഗതവും സതീശ് കുളങ്ങര കൃതജ്ഞതയും പറഞ്ഞു.