spc
പിറവം എം കെ എം ഹയർ സെക്കണ്ടറി സ്‌കൂളിലെ ശിശുദിന സമ്മാന പരിപാടി എസ് പി സി ജില്ലാ അദ്ധ്യാപക കോർഡിനേറ്റർ അനൂബ് ജോൺ ഉത്ഘാടനം ചെയ്യുന്നു.

കൊച്ചി : സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ അരലക്ഷത്തിൽ പരം വിദ്യാർത്ഥികളെ അണി നിരത്തികൊണ്ടു സന്നദ്ധ സേനയുടെ രൂപീകരണം പൂർത്തിയാകുന്നു. രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകളെ സംഘടിപ്പിച്ചാണ് സ്റ്റുഡന്റ് പൊലീസ് വോളന്റിയർ കോർപ്സ് (എസ്.വി.സി) എന്ന പേരിൽ സന്നദ്ധ സംഘടനക്ക് രൂപം കൊടുക്കുന്നത്.

അര ലക്ഷത്തോളം കേഡറ്റുകൾ ആണ് ആദ്യ ഘട്ടത്തിൽ വോളന്റിയർ കോർപ്സിൽ ഉണ്ടാവുക.

നവംബർ 14 ന് ശിശുദിനത്തോട് അനുബന്ധിച്ചു ചിൽഡ്രൻസ് ഡേ ചലഞ്ചുമായി എസ്.വി.സിക്ക് ഔപചാരികമായി തുടക്കം കുറിക്കും. ഐ.ജി പി. വിജയന്റെ നേതൃത്വത്തിൽ കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണർ സുനിൽ കുമാറാണ് നോഡൽ ഓഫീസർ.

സ്‌കൂളുകളിൽ എസ്.പി.സി കേഡറ്റുകളുടെ നേതൃത്വത്തിൽ പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. എറണാകുളം റൂറൽ ജില്ലയിലെ 37 സ്‌കൂളുകളിലെയും കളക്ഷൻ പോയിന്റിലൂടെ ലഭ്യമാകുന്ന സാധനങ്ങൾ കോർ ടീമിന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ ഗേൾ സ്‌കൂളിൽ എത്തിച്ചു പുല്ലുവഴി ചിൽഡ്രൻ ഹോമിൽ ശിശു ദിനത്തിൽ സമ്മാന പൊതികൾ ആക്കി നൽകും.

റൂറൽ ജില്ലയിൽ എസ്.വി.സി പ്രവർത്തനങ്ങൾക്ക് എസ്.പി. സി ഡിസ്ട്രിക്ട് നോഡൽ ഓഫീസർ മധു ബാബു,ഷാബു പി എസ്,അദ്ധ്യാപക കോർഡിനേറ്റർ അനൂബ് ജോൺ, കോർ ടീം അംഗങ്ങൾ ആയ ഗോകുൽ, ആദർശ് രാജു, കിരൺ, സനൽ, ഹിസാന,അപർണ മനോജ്,സാദിക സെൽവൻ എന്നിവർ നേതൃത്വം നൽകും.