anoop
ചിത്രപ്പുഴ റോഡിന്റെ ഉൽഘാടനം അനൂപ് ജേക്കബ് എം. എൽ. എ നിർവഹിക്കുന്നു

കൊച്ചി : നിർമ്മാണം പൂർത്തിയായ ചിത്രപ്പുഴ റോഡിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. 1.540 കിലോമീറ്ററാണ് ബി.എം.ബി.സി നിലവാരത്തിൽ നവീകരിച്ചത്. 140 ലക്ഷം രൂപയാണ് ചെലവ്.

യോഗത്തിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി സാജു അദ്ധ്യക്ഷത വഹിച്ചു. തിലോത്തമ സുരേഷ്, റോയ് തിരുവാങ്കുളം, ടി.പി. ദാസൻ, റിജോയി വർഗീസ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ സുരേഷ് കുമാർ, ടോണി ജോസ്, സോണിയ ജോർജ് തുടങ്ങിയർ പ്രസംഗിച്ചു.