കളമശേരി: ഏലൂർ നഗരസഭയിലെ 26-ാം വാർഡിൽ വോട്ടർപട്ടികയിൽ വ്യാജവോട്ടർമാർ കടന്നുകൂടിയതായി പരാതി. ഇത് സംബന്ധിച്ച് മഞ്ഞുമ്മൽ ചാത്തൻകാലവീട്ടിൽ പി.പി. ഭാസ്കരൻപിള്ള മുനിസിപ്പൽ സെക്രട്ടറിക്ക് രേഖാമൂലം പരാതി നൽകി. അന്യസംസ്ഥാന തൊഴിലാളികളുടെയും മറ്റ് പ്രദേശങ്ങളിൽ താമസിക്കുന്നവരുടെയും പേരുകൾ വ്യാജമായി ചേർത്ത് കള്ളവോട്ടിന് വ്യാപകശ്രമം നടന്നത് സംബന്ധിച്ച് ജില്ലാ കളക്ടർക്കും മുനിസിപ്പൽ സെക്രട്ടറിക്കും പരാതി കൊടുത്തിട്ടുണ്ടെന്നും അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി മുനിസിപ്പൽ പ്രസിഡന്റ് എസ്. ഷാജി ആവശ്യപ്പെട്ടു.