മൂവാറ്റുപുഴ: സി.പി.ഐ മൂവാറ്റുപുഴ ടൗൺ സൗത്ത് ലോക്കൽ സെക്രട്ടറിയും , പ്രഭാത് ബുക്കസ് മുൻ മനേജരും , സി. പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സഹോദരനുമായ കാനംവിജയന്റെ ഒന്നാം ചരമവാർഷിക ദിനാചരണം നടത്തി. കാനം വിജയന്റ വീട്ടിൽ ചേർന്ന അനുസ്മരണ യോഗത്തിൻ എൽദോ എബ്രഹാം എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി .കെ.എ നവാസ് അദ്ധ്യക്ഷത വഹിച്ചു പാർട്ടി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ. കെ ശിവൻ , ജില്ലാ പഞ്ചായത്തംഗം എൻ അരുൺ , മണ്ഡലം സെക്രട്ടറി ടി. എം. ഹാരിസ് , ജില്ലാ കമ്മിറ്റിയംഗം പി.കെ ബാബുരാജ് , എൻ പി പോൾ , ബിനിഷ് കുമാർ ,ജോർജ് വെട്ടിക്കുഴി തുടങ്ങിയവർ സംസാരിച്ചു.