കൂത്താട്ടുകുളം: കിഴകൊമ്പ് കുളവയൽ പാടത്ത് ടൗണിലെ ചുമട്ട് തൊഴിലാളികൾ സംയുക്തമായി നടത്തിയ നെൽക്കൃഷി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊയ്തെടുത്തു. സി.ഐ.ടി.യു,എൻ.എൽ.സി,എ.ഐ.ടി.യു.സി ചുമട് യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന കൊയ്ത്ത് ഉത്സവവും കർഷകരെ ആദരിക്കലും എം.പി.ഐ ഡയറക്ടർ ഷാജു ജേക്കബ് ഉദ്ഘാടനം ചെയ്തു. തൊഴിലാളികളോടൊപ്പം നേതാക്കളും പാടത്തിറങ്ങി കറ്റ കൊയ്തെടുത്ത് കൊയ്ത്തുത്സവത്തിൽ പങ്കു ചേർന്നു. എൻ.എൽ.സി സംസ്ഥാന പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. കൂത്താട്ടുകുളം ചുമട്ട് തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ജന.സെക്രട്ടറി അഡ്വ: സിനു.എം.ജോർജ് സംസാരിച്ചു.
ചുമട്ടുതൊഴഘാളി യൂണിയൻ സി.ഐ.ടി.യു.പ്രസിഡന്റ് .എം.ആർ. സുരേന്ദ്രനാഥ്, എ.ഐ.ടി.യു.സി. മണ്ഡലം സെക്രട്ടറി എം.എം.ജോർജ്, കൗൺസിലർ എം.എം.അശോകൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി എ.കെ. ദേവദാസ്, കൃഷി ഓഫീസർ പി.സി.എൽദോസ് മർച്ചന്റ് സഹകരണ സംഘം പ്രസിഡന്റ് ലാൽജി എബ്രഹാം യൂണിയൻ നേതാക്കളായ പി.ജി.അനിൽകുമാർ, ബെന്നി മാത്യു, റെജി ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.