കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ യുവജനക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എഴുത്തുകാരി കെ.ആർ. മീരയുമായി സംവദിക്കാൻ അവസരം ഒരുക്കുന്നു. മീരയുടെ ഏറ്റവും പുതിയ നോവലായ 'ഖബറി'ന്റെ പശ്ചാത്തലത്തിലാണ് ചർച്ച. 12ന് രാവിലെ 11ന് ഓൺലൈനായി നടക്കുന്ന പരിപാടിയിൽ മീരയുടെ പ്രഭാഷണം കേൾക്കാനും ചോദ്യങ്ങൾ ചോദിക്കാനും അവസരമുണ്ടാകും.
https://welfarecusat.in/varthamanam/. passcode : krmeera എന്ന ലിങ്ക് മുഖേന പരിപാടിയിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് ഫോൺ: 9447508345.