പെരുമ്പാവൂർ: കണ്ടന്തറയിലെ ഭൂമിയുടെ അവകാശികൾ എന്ന കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ 15 വർഷമായി തരിശായി കിടന്ന അഞ്ചു ഏക്കർ വരുന്ന കളത്തിപ്പാടത്ത് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഞാറ് നട്ട് ഉദ്ഘടനം ചെയ്തു. അഞ്ചു ഏക്കറോളം കര ഭൂമിയിൽ കപ്പ, വാഴ, കൂർക്ക, പയർ, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, എന്നി വിവിധ പച്ചക്കറികൾ കൃഷി ചെയ്യുന്നു. കെ.ഇ. നൗഷാദ്, അദ്ധ്യക്ഷത വഹിച്ചു. ഫൈസൽ കെ ഉണ്ണി, കൃഷി ഓഫീസർമാരായ നിജാമോൾ, മിനി, മുഹമ്മദ് കളത്തിപാടം തുടങ്ങിയവർ പങ്കെടുത്തു. പങ്കെടുത്ത അതിഥികൾക്ക് കർഷക കൂട്ടായ്മയുടെ ഉപഹാരമായി ജൈവ രീതിയിൽ കൃഷി ചെയ്ത പയർ ബഷീർ സാഹിബ്, മജീദ് സാഹിബ്, അബൂബക്കർ സാഹിബ് എന്നിവർ ചേർന്നു വിതരണം ചെയ്തു.