protest
കടവന്ത്രഎ.എൽ.ജേക്കബ് മേൽപ്പാലത്തിലെയും സർവീസ് റോഡുകളിലേയും വഴിവിളക്കുകൾ തെളിയാത്തതിൽ പ്രതിഷേധിച്ച് ആർഎസ്. പി കടവന്ത്രലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയറീത്ത് വെച്ച് പ്രതിഷേധ സമരംജില്ലാകമ്മറ്റി ആംഗം വി.ടി,വിനോദ് ഉദ്ഘാടനം ചെയ്യുന്നു

വൈറ്റില: എ.എൽ. ജേക്കബ് മേൽപ്പാലത്തിലെയും സർവീസ് റോഡുകളിലേയും വഴിവിളക്കുകൾ തെളിയാത്തതിൽ പ്രതിഷേധിച്ച് ആർ.എസ്.പി കടവന്ത്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റീത്ത് വെച്ച് പ്രതിഷേധി​ച്ചു.

ഗാന്ധിനഗർ മേഖലയിൽ പല വഴിവിളക്കുകളും തെളിയുന്നി​ല്ല. ഈ സാഹചര്യം സാമൂഹ്യവിരുദ്ധർ മുതലെടുക്കുകയാണ്. മേൽപ്പാലത്തിലെയും സർവീസ് റോഡുകളിലേയും വഴി വിളക്കുകൾ തെളിയിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ അടി​യന്തര നടപടി​ സ്വീകരി​ക്കണമെന്ന് പ്രതി​ഷേധക്കാർ ആവശ്യപ്പെട്ടു.

ആർ.എസ്‌.പി ജില്ലാ കമ്മിറ്റിഅംഗം വി.ടി​. വിനീത് ഉദ്ഘാടനം ചെയ്തു.കടവന്ത്ര ലോക്കൽ സെക്രട്ടറി സബിതാ സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.ടി. സാബു, അൽഫോൻസാ ബിജു, സ്വാമി, കെ. പ്രമോദ് എന്നിവർ സംസാരിച്ചു