തൃക്കാക്കര: പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റിലേക്ക് സീനിയർ അക്കൗണ്ടന്റിന്റെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത: അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ നിന്ന് സീനിയർ ഓഡിറ്റർ/ അക്കൗണ്ടന്റായി വിരമിച്ച വ്യക്തിയോ അല്ലെങ്കിൽ പി.ഡബ്ല്യു.ഡി, എൽ.എസ്.ജി.ഡി, ഇറിഗേഷൻ വകുപ്പുകളിൽ നിന്ന് ജൂനിയർ സൂപ്രണ്ടായി വിരമിച്ച വ്യക്തിയോ ആയിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന. അപേക്ഷകൾ 13നു മുമ്പായി എക്‌സിക്യുട്ടീവ് എൻജിനിയർ, പി.ഐ.യു, മൂന്നാംനില, സിവിൽ സ്‌റ്റേഷൻ , കാക്കനാട് എന്ന വിലാസത്തിൽ ലഭിക്കണം. വയസ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പ് സഹിതം വെള്ളപ്പേപ്പറിൽ അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ആറു മാസത്തിനകമെടുത്ത പാസ്‌പോർട്ട് വലിപ്പത്തിലുള്ള ഫോട്ടോ പതിക്കണം. അപേക്ഷകൾ piuekm@gmail.com എന്ന വിലാസത്തിൽ ഇ മെയിലായും അയക്കാം.