കാലടി: കൊച്ചിൻ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല ബാലതാരമായി മിഥുന സജീവിനെ തിരഞ്ഞെടുത്തു. ജിജോ മാണിക്യത്താൻ നിർമ്മിച്ച് ഷൈജു ചിറയത്ത് രചനയും സംവിധാനവും നിർവഹിച്ച അവറാൻ എന്ന ഷോർട്ട് ഫിലിമിൽ മിഥുനയുടേത് മിന്നുന്ന പ്രകടനമാണ്. പിതാവ് സിക്ക് സജീവ് നായകനായി വരുന്ന അവറാനിൽ വില്ലന്റെ മകളായിട്ടായിരുന്നു മിഥുനയുടെ പ്രകടനം. ഏക സഹോദരൻ ആദിത്യനാണ് അവറാന്റെ ആർട്ട് ഡയറക്ടർ. പ്ലാന്റേഷൻ കോർപ്പറേഷൻ ജീവനക്കാരിയായ രാജിയാണ് അമ്മ. കാലടി ബ്രഹ്മാനന്ദോദയം സ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് മിഥുന സജീവ്.