തോപ്പുംപടി: നഗരസഭ ഇരുപത്തി ഏഴാം ഡിവിഷനിലെ സീറ്റ് ജനതാദളിൽ നിന്ന് പിടിച്ചെടുക്കാൻ സി.പി.എം നീക്കം. സി.പി.എം ജില്ലാ നേതൃത്വം ജനതാദൾ ജില്ലാ ഘടകത്തോട് ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ യാതൊരു കാരണവശാലും സീറ്റ് വെച്ചുമാറില്ലെന്നാണ് നിലപാടാണ് ജനതാദൾ പ്രാദേശിക ഘടകത്തിനുള്ളളത്.നിലവിൽ ജനതാദളിലെ ഷീബാലാലാണ് കൗൺസിലർ.ഇത്തവണ ജനറൽ സീറ്റാണെങ്കിലും ഷീബാലാൽ തന്നെ മത്സരിക്കുമെന്നാണ് സൂചന.

ഇരുപത്തിഎട്ടാം ഡിവിഷനിലെ സി.പി.എം കൗൺസിലറായ ബെന്നി ഫെർണാണ്ടസിനു വേണ്ടിയാണ് ഇരുപത്തി ഏഴാം ഡിവിഷൻ ആവശ്യപ്പെടുന്നത്. ഇതിനായി പാർട്ടിയുടെ പ്രാദേശിക ഘടകത്തിൽനിന്ന് ജില്ലാ ഘടകത്തിൽ ശക്തമായ സമ്മർദ്ദമുണ്ട്.എന്നാൽ ജനതാദൾ സീറ്റ് വിട്ട് നൽകാത്ത സാഹചര്യം വന്നാൽ സി.പി.എമ്മിന് ബലമായി ഏറ്റെടുക്കേണ്ടിവരും. അത് എൽ.ഡി.എഫിൽ കടുത്ത ഭിന്നതക്കിടയാക്കും. വിമത സ്ഥാനാർത്ഥിക്കും സാദ്ധ്യതയുണ്ട്. എട്ടാം ഡിവിഷനും സി.പി.എം ഏറ്റെടുത്തേക്കും.