ആലുവ: കടുങ്ങല്ലൂർ ശ്രീനരസിംഹസ്വാമിയെക്കുറിച്ചുള്ള ഭക്തിഗാന സമാഹാരം 'ചന്ദനച്ചാർത്ത്' സി.ഡി സുശീല മോഹൻദാസ് ക്ഷേത്രമേൽശാന്തി വെളിഞ്ഞൽമന നാരായണൻ നമ്പൂതിരിക്ക് നൽകി പ്രകാശിപ്പിച്ചു. കവിയും ഗാനരചയിതാവുമായ ഡി. സന്തോഷ് കടുങ്ങല്ലൂരിന്റേതാണ് വരികൾ. സംഗീതം: ശരത്. സംഗീത സംവിധായകൻ രജിൻരാജ്, ശ്രീകുമാർ മുല്ലേപ്പിള്ളി, ജീവൻ, സുനിൽകുമാർ, കെ.സി.വിനോദ്, മനേഷ് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.