കൊച്ചി: വാളയാർ കേസ് അന്വേഷണത്തിൽ വീഴ്ചവരുത്തിയ ഡിവൈ.എസ്.പി. എം ജെ. സോജനെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന് വാളയാർനീതി സമരസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

കേസിന്റെ അപ്പീൽ പരിഗണിച്ച വേളയിൽ കേസന്വേഷണത്തിൽ ഗുരുതരമായ തകരാറുകൾ സംഭവിച്ചുവെന്ന് സർക്കാർ വക്കീൽ തന്നെ കോടതിയിൽ സമ്മതിച്ച സാഹചര്യത്തിൽ അന്വേഷണത്തിന്റെ ചുമതല വഹിച്ച എം.ജെ. സോജനെ സർവിസിൽനിന്നും പുറത്താക്കുകയും ക്രിമിനൽ കേസെടുക്കുകയും വേണം.
കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകിയ നടപടി പിൻവലിക്കാനും സർക്കാർ തയ്യാറാകണമെന്ന് സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ, കൺവീനർ വി.എം. മാർസൺ, സി.ആർ. നീലകണ്ഠൻ എന്നിവർ ആവശ്യപ്പെട്ടു.