കാലടി: കാഞ്ഞൂർ കിഴക്കുംഭാഗം സർവീസ് സഹകരണ ബാങ്കിൽനിന്നും സഹകാരി പെൻഷൻ 16 മുതൽ വിതരണം തുടങ്ങും . കൊവിഡ് പശ്ചാത്തലത്തിൽ തിരക്ക് ഒഴിവാക്കുന്നതിന് രാവിലെ 11മുതൽ 20പേർക്കും ഉച്ചയ്ക്ക് രണ്ട് മുതൽ 20 പേർക്കുംവീതം വിതരണം ചെയ്യും. കിടപ്പ് രോഗികളായവരുടെ പേരും വിലാസവും അറിയിച്ചാൽ പെൻഷൻ വീട്ടിൽ എത്തിക്കുമെന്ന് സെക്രട്ടറി പി.എ. കാഞ്ചന, ബാങ്ക് പ്രസിഡന്റ് ടി.ഐ. ശശി എന്നിവർ അറിയിച്ചു.