കളമശേരി: തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ ഏറ്റെടുത്ത സമരങ്ങൾ അവസാനിപ്പിച്ച് മുന്നണികൾ. ഏലൂർ നിവാസികളെ കണ്ടെയ്നർ റോഡിലെ ടോളിൽ നിന്നും ഒഴിവാക്കണമെന്ന ജനകീയ ആവശ്യം ഉയർത്തിയുള്ള പ്രതിഷേധങ്ങളും പരാതി അയക്കലിനുമാണ് സ്വിച്ചിട്ടപോലെ നിന്നത്. നേരത്തെ ഹൈബി ഈഡൽ എം.പി ഏലൂരിനെ ടോളിൽ നിന്നും ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.തൊട്ട് പിന്നാലെ ഏലൂർ മുൻസിപ്പൽ ചേർപ്പേഴ്സൺ ടോളിൽ നിന്ന് ഒഴിവാക്കാനുള്ള അപേക്ഷ സമർപ്പിക്കാനും ആവശ്യപ്പെട്ടു. തുടർന്ന് ആളുകൾ അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് എത്തിയത്. ഇതോടെ മുന്നണികളെല്ലാം വിഷയം മറന്ന മട്ടാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഏലൂരിനെ ടോളിൽ നിന്നും ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം.