t-g-anoop
ഗ്ലോബൽ മലയാളി ഫോറം കൊച്ചി ചാപ്റ്റർ ഏർപ്പെടുത്തിയ മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനുള്ള പുരസ്കാരം ടി.ജി. അനൂപിന് ഡോ. ഏലിയാസ് മോർ അത്താനാസിയോസ് മെത്രോപ്പൊലീത്ത സമ്മാനിക്കുന്നു.

പറവൂർ: ഗ്ലോബൽ മലയാളിഫോറം കൊച്ചി ചാപ്റ്ററിന്റെ മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനുള്ള അവാർഡിന് ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപിന് ഡോ. ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പൊലീത്ത സമ്മാനിച്ചു. 25,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാർ‌ഡ്. പ്രളയത്തിൽ തകർന്ന ചേന്ദമംഗലം പഞ്ചായത്തിന് കൃത്യമായ പദ്ധതി നിർവഹണത്തിലൂടെ ഉത്‌പാദന, വ്യവസായ, സേവന മേഖലകളിൽ മുന്നേറ്റമുണ്ടാക്കാൻ നേതൃത്വം കൊടുത്തതാണ് അവാർഡിന് അർഹമാക്കിയത്. എൻ.എം. അമീർ അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ മലയാളിഫോറം കൊച്ചി ചാപ്റ്റർ ഹെഡ് സേവ്യർ പാലാട്ടി, എക്സിക്യുട്ടീവ് അംഗം ജോമോൻ മകിലി എന്നിവർ പങ്കെടുത്തു.