കൊച്ചി: കൃഷി, പരിസ്ഥിതി, ജലസംരക്ഷണം, സാംസ്‌കാരിക മേഖലകളിൽ കൊച്ചി നഗരത്തിന് സഹായം വാഗ്ദാനം ചെയ്ത് ഇസ്രയേൽ. മേയർ സൗമിനി ജെയിനുമായുള്ള സന്ദർശനത്തിലാണ് ഇന്ത്യയിലെ ഇസ്രേയൽ കോൺസൽ ജനറൽ ജോനാഥൻ സദ്ക, ഡെപ്യൂട്ടി കോൺസൽ ജനറൽ അരീൽ സെയ്ദ്മാൻ എന്നിവർ ഈ വാഗ്‌ദാനം നൽകിയത്. 2018ലെ പ്രളയകാലത്ത് ചെയ്ത സഹായങ്ങൾക്ക് മേയർ ഇസ്രയേൽ സംഘത്തിന് നന്ദി പറഞ്ഞു.