കാലടി: നെഹ്രു കണ്ടെത്തിയ ഇന്ത്യ എന്ന വിഷയത്തിൽ എസ്.എൻ.ഡി.പി ലൈബ്രറിയിലെ ബുധസംഗമത്തിൽ ഇന്ന് വൈകിട്ട് 5ന് ചർച്ച നടത്തും. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മലയാളവിഭാഗം ഗവേഷക ജയശ്രീ ശ്രീനിവാസൻ വിഷയം അവതരിപ്പിക്കും. ലൈബ്രറി കമ്മിറ്റിഅംഗം അരുൺ ഒബ്റോയ് അദ്ധ്യക്ഷനാകും. സെക്രട്ടറി കാലടി എസ്.മുരളീധരൻ ആമുഖപ്രഭാഷണം നടത്തും.