കൊച്ചി: കൊവിഡ് വിമുക്തരുടെ കൂട്ടായ്മയായ കൊവിഡ് വിന്നേഴ്സ് കൊച്ചി പാലിയേറ്റിവ് കെയർ യൂണിറ്റിന് ആയിരം മാസ്‌കുകൾ സൗജന്യമായി നൽകും. ഇന്ന് രാവിലെ 10ന് ജില്ലാ കളക്ടറുടെ ചേംബറിൽ നടക്കുന്ന ചടങ്ങിൽ കൊവിഡ് വിന്നേഴ്‌സിന്റെയും ജെയ്‌സി ഫൗണ്ടേഷന്റെയും പ്രവർത്തകർ മാസ്‌കുകൾ കളക്ടർക്ക് കൈമാറും. ജെയ്‌സി ഫൗണ്ടേഷൻ ചെയർമാൻ ജെ.ജെ. കുറ്റിക്കാട്, ചലച്ചിത്ര സംവിധായകൻ ആലപ്പി അഷ്‌റഫ് തുടങ്ങിയവർ പങ്കെടുക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ജെയ്‌സി ഫൗണ്ടേഷനാണ് മാസ്കുകൾ സൗജന്യമായി ലഭ്യമാക്കിയത്.