വൈപ്പിൻ: പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ ആകെയുള്ള 23 സീറ്റിൽ സി.പി.എം 19, സി.പി.ഐ 4 സീറ്റിലും മത്സരിക്കും. പഴയനിലയിൽ തന്നെ സീറ്റ് വിഭജനം പൂർത്തിയായി. എന്നാൽ സ്ഥിരമായി മത്സരിച്ചിരുന്ന രണ്ട് വാർഡുകൾ കൈവിട്ട് പകരം പുതിയ രണ്ട് വാർഡുകൾ സി.പി.ഐ സ്വീകരിച്ചു. 4, 5, 15, 16 വാർഡുകളിലാണ് സി.പി.ഐ മത്സരിക്കുക. യു.ഡി.എഫിൽ സീറ്റ് വിഭജനം പൂർണമായിട്ടില്ല.