കൊച്ചി: സുലൈമാൻ സേട്ടിന്റെ ആദർശ രാഷ്ട്രീയം യാഥാർത്ഥ്യമാക്കാൻ ഐ.എൻ.എൽ (സുലൈമാൻ സേട്ട്) എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതായി നേതാക്കൾ അറിയിച്ചു. ഐ.എൻ.എൽ അധികാര രാഷ്ട്രീയത്തിന്റെയും ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെയും ഭാഗമായതോടെ സേട്ടിന്റെ ആദർശങ്ങൾ കളഞ്ഞുകുളിച്ചു.
സേട്ട് ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ നിലനിറുത്തി മുസ്ലിം, ദളിത്, പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുകയാണ് ലക്ഷ്യം. 14 ജില്ലകളിൽ അഡ്ഹോക് കമ്മിറ്റിയും 51 അംഗ സ്റ്റേറ്റ് കൗൺസിലും രൂപീകരിച്ചു. 15ന് ശേഷം എറണാകുളത്ത് സംസ്ഥാന കൺവെൻഷൻ ചേർന്ന് രജിസ്ട്രേഷനും തുടർ നടപടികളും സ്വീകരിക്കുമെന്ന് പ്രസിഡന്റ് അഡ്വ. എ.ഇ. അബ്ദുൽ കലാമും ജനറൽ സെക്രട്ടറി എം. ഷംസുദ്ദീൻ ആലപ്പുഴയും അറിയിച്ചു.