തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ പി.ഡി ശ്യാംദാസിന്റെ നിര്യാണത്തിൽ തെക്കുംഭാഗം 2637 ശാഖായോഗം അനുശോചിച്ചു. ശാഖ പ്രസിഡന്റ് സനിൽ പൈങ്ങാടൻ അദ്ധ്യക്ഷനായിരുന്നു. ശാഖാ സെക്രട്ടറി സോമൻ മാനാറ്റിൽ, യൂണിയൻ കമ്മിറ്റി അംഗവും യൂത്ത് മൂവ്മെന്റ് കൺവീനറുമായ ജയൻ പുതുവാതുരുത്തേൽ, വനിതാസംഘം കൺവീനർ ബിന്ദു ഷാജി എന്നിവർ സംസാരിച്ചു.