കൊച്ചി: തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹൈസ്‌കൂൾ കോമ്പൗണ്ടിലെ ഗവ. ബിഎഡ് കോളേജ് കെട്ടിടത്തിന്റെ നിർമ്മാണം ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞു. സ്കൂളിന്റെ കളിക്കളവും അടുക്കളയുമുൾപ്പെടെ തകർത്താണ് കെട്ടിടനിർമ്മാണമെന്നാരോപിച്ച് സ്കൂൾ പി.ടി.എ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി സ്കൂളിന്റെ സംരക്ഷണമതിൽ തകർത്തെന്ന് ഹർജിക്കാർ വ്യക്തമാക്കി. തുടർന്നാണ് വാദം പൂർത്തിയാകുംവരെ നിർമ്മാണം ഹൈക്കോടതി തടഞ്ഞത്.