തോപ്പുംപടി: കൂവപ്പാടം മുതൽ ചെമ്മീൻസ് ജംഗ്ഷൻ വരെ തകർന്ന റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് വിഫോർ കൊച്ചി സമരം നടത്തി. കഴിഞ്ഞ 2 വർഷമായി കുടിവെള്ള പൈപ്പിനായി വെട്ടി പൊളിച്ച റോഡ് ഇനിയും നന്നാക്കിയിട്ടില്ല. ഇതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയെങ്കിലും പരിഹാരമായില്ല. നിപുൻ ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഷക്കീർ അലി, അലക്സാണ്ടർ ഷാജു, നിയാസ്, ലോറൻസ്, ഫ്രഡി, മെപ്സൺ ഫ്രാൻസിസ് തുടങ്ങിയവർ സംബന്ധിച്ചു.