കാലടി: കാലടിയുടെ സമഗ്രവികസനം മുന്നിൽ കണ്ടു കൊണ്ട് ജനപിന്തുണയുളള്ള സ്ഥാനാർത്ഥികളെ അണിനിരത്തി വിജയം നേടുവാൻ മുന്നണികൾ സജീവമായി.
ശ്രീ ശങ്കരന്റെ മണ്ണിൽ ഭരണ തുടർച്ചക്കായി എൽ.ഡി.എഫും വിദ്യാസമ്പന്നരേയും, യുവാക്കളെയും അണിനിരത്തി കാലടിയുടെ മഹിമ അന്താരാഷ്ട്ര തലത്തിൽ എത്തിക്കാൻ യു.ഡി.എഫും, ഇടതു-വലതു മുന്നണികളെ നിഷ്പ്രഭരാക്കി കാലടിയുടെ സമഗ്രവികസനം ബി.ജെ.പിയിലൂടെ എന്ന മുദ്രാവാക്യവുമായി ഭരണം പിടിച്ചെടുക്കും എൽ.ഡി.എയും രംഗത്തെത്തി.ഇക്കുറി 17 വാർഡുകളിലേക്ക് മത്സരം നടക്കുന്നു. 9 വനിത സംവരണം.
യു.ഡി.എഫ്
.പരിചയ സമ്പത്തും, പുതുമുഖങ്ങളും സ്ഥാനാർത്ഥികളാകും. ഭരണം പിടിക്കും
.ഗതാഗതക്കുരുക്കു പരിഹരിക്കാൻ സമാന്തരപാലം
.തീർത്ഥാടക ടൂറിസത്തിനു പ്രാമുഖ്യം.
.മാലിന്യ സംസ്ക്കരണത്തിനു നൂതന പദ്ധതികൾ.
റെന്നി പാപ്പച്ചൻ
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്
എൽ.ഡി.എഫ്.
. തുടർ ഭരണം നിലനിർത്തുന്നതിനായി മികച്ചവർ സ്ഥാനാർത്ഥികളാകും.
.മത്സ്യ-മാംസമാർക്കറ്റ് നവീകരിക്കും.
.ബസ് - ടെർമിനിൽ കം ബിസിനസ് കോപ്ലക്സ് ,റിംഗ് റോഡ് ബൈപാസ് നിർമ്മാണം പൂർത്തികരിക്കും.
. തീർത്ഥാന ടൂറിസം ലോക നിലവാരത്തിലെത്തിക്കും.
എം.ടി.വർഗ്ഗീസ്,സെക്രട്ടറി, എൽ.ഡി.എഫ് കാലടി പഞ്ചായത്ത്
എൻ.ഡി.എ
.ഇടതു -വലതു മുന്നണി ഭരണം വികസന മുരടിപ്പുണ്ടാക്കി.
. പുട്ടപർത്തി, മഥുര, അയോദ്ധ്യ മാതൃകയിൽ കാലടി തീർത്ഥാടന ടൂറിസം അന്താരാഷ്ട്ര തലത്തിലേക്ക് എത്തിക്കും
. കേന്ദ്ര പദ്ധതികൾ കൊണ്ടുവരും.
.കാലടിയുടെ സമഗ്രവികസനം ബി.ജെ.പി.യിലൂടെ എന്ന മുദ്രാവാക്യം ജനങ്ങളിൽ എത്തിക്കും
ശശി തറനിലം,പ്രസിഡന്റ് ബി.ജെ.പി.കാലടി പഞ്ചായത്ത് കമ്മിറ്റി
മർച്ചന്റ് അസോസിയേഷൻ
.അധികാര വികേന്ദ്രീകരണത്തിന്റെ ഗുണം സാധാരണ ജനങ്ങളിലേക്ക് എത്തുന്നില്ല.
. കിഴക്കമ്പലം മോഡൽ 20:20 ഭരണം ജനങ്ങൾക്ക് ഗുണം ചെയ്യും.
വി. കെ. ഡി. തങ്കച്ചൻ,പ്രസിഡന്റ്,മർച്ചന്റ് അസോ, കാലടി.
കെയർ കാലടി
.മാലിന്യ സംസ്ക്കരണം, ആരോഗ്യ പരിപാലനം,
.ആശാ വർക്കർമാർക്ക് പ്രചോദനം വേണം.
സി.കെ.അൻവർ,കെയർ കാലടി.