പിറവം: പാമ്പാക്കുട ഗ്രാമ പഞ്ചായത്തിലേക്കും ബോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കും മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ അന്തിമ പട്ടികയായി.നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി ജോർജ് ഇത്തവണ 3-ാം വാർഡിൽ മത്സരിക്കും. പഞ്ചായത്ത് അംഗങ്ങളിൽ സാജു ജോർജും റീജാമോൾബേബിയും വീണ്ടും ഗ്രാാമ പഞ്ചായത്ത് 2ഉം 4 ഉം വാർഡുകളിൽ മത്സരിക്കുമ്പോപോൾ മുൻ പ്രസിഡന്റ് കൂടിയായ സുഷമ മാധവൻ പാമ്പാക്കുട ബ്ലോക്ക് ഡിവിഷനിലും സിന്ധു ജോർജ് പെരിയപ്പുറം ഡിവിഷനിലും ജനവിധി തേടും. സി.പി.ഐ യിലെ അഡ്വ.ജിൻസൺ വി.പോളാണ് മാമ്മലശ്ശേരി ഡിവിഷനിലെ ഇടതു സ്ഥാനാർത്ഥി. ജില്ലാാ പഞ്ചായത്ത് പാമ്പാക്കുകുട ഡിവിഷനിൽ സി.പി.ഐയിലെ തന്നെ മോളി വർഗീസ് മത്സരിക്കും.

മറ്റു സ്ഥാനാർത്ഥികളായി വാർഡ് 1 ജയന്തി പ്രസാദ് 5 .ഉഷാ രമേഷ്, 6. അനന്തപദ്മനാഭൻ ,7 ബേബി.ജോസഫ് ,8 ലിസി ബെന്നി, 9. ഷൈജു ബിനോയി 10.എം.എൻ.കേശവൻ II ആലീസ് വർഗീസ്,12 ജിംസ് .വി .മാത്യു. 13. ബിന്ദു അനിൽ. സി.പി.എം ലോക്കൽ സെക്രട്ടറി കൂടിയായ എം.എൻ.കേശവൻ എൽ.ഡി.എഫ് പാനലിന് നേതൃത്വം നൽകും.