congress

ആലുവ: തർക്കത്തെ തുടർന്ന് ആലുവ നഗരസഭയിൽ ഭരണകക്ഷിയായ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക ഡി.സി.സിക്ക് വിട്ടു. ബ്ളോക്ക് പ്രസിഡന്റ് തോപ്പിൽ അബു കൺവീനറായ സ്ഥാനാർത്ഥി നിർണയ കമ്മിറ്റിക്ക് തീരുമാനത്തിലെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഡി.സി.സിക്ക് വിട്ടത്.26 അംഗ പട്ടികയിൽ 13 സീറ്റ് വേണമെന്ന് ഐ ഗ്രൂപ്പ് ആവശ്യം. കഴിഞ്ഞ തവണ പത്ത് സീറ്റിലാണ് മത്സരിച്ചത്. ഈ തർക്കത്തിന് പുറമെ വാർഡുകളിൽ നിന്നും നിർദ്ദേശിക്കപ്പെട്ട സ്ഥാനാർത്ഥി പട്ടികയിൽ മൂന്ന് മുതൽ അഞ്ച് വരെ പേരുകളുണ്ട്. ഇത് ഒന്നാക്കി ചുരുക്കുകയെന്നതാണ് നേതാക്കളെ വലക്കുന്നത്. 12 വാർഡുകളിൽ സ്ഥാനാർത്ഥികളെ സംബന്ധിച്ച് ധാരണയായെങ്കിലും ഒൗദ്യോഗികമായി പ്രഖ്യാപിക്കാനായിട്ടില്ല.

ബി.ജെ.പി ഭാഗിക പട്ടിക പുറത്തിറക്കി

നഗരസഭയിൽ ബി.ജെ.പി 11 വാർഡുകളിലെ സ്ഥാനാർത്ഥികളെ ഇന്നലെ രാത്രി പ്രഖ്യാപിച്ചു. ബി.ജെ.പി ചെയർമാൻ സ്ഥാനാർത്ഥിയായി 18ൽ എ.സി. സന്തോഷ്‌കുമാർ മത്സരിക്കും. നഗരസഭയിലെ ബി.ജെ.പിയുടെ ഏക സിറ്റിംഗ് കൗൺസിലറാണ്. ആദ്യപട്ടികയിലെ മറ്റ് സ്ഥാനാർത്ഥികൾ: ഇല്യാസ് അലി (വാർഡ് ഒന്ന്), അനിൽകുമാർ (മൂന്ന്), എൻ. ശ്രീകാന്ത് (നാല്), ഉമാ ലൈജി (അഞ്ച്), ഡോ. രാധാ കലാധരൻ (എട്ട്), പി.ആർ.ഷിബു (ഒൻപത്), ശ്രീലത രാധാകൃഷ്ണൻ (10), പി.എസ്. പ്രീത (11), എം.കെ. സതീഷ് (13), ജോയി വർഗീസ് (16). എൽ.ഡി.എഫിന്റെയും പട്ടികയും പൂർണമാകാത്തതിനാൽ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.