കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ കൺവീനറും വൈപ്പിൻ യൂണിയൻ സെക്രട്ടറിയുമായിരുന്ന പി.ഡി. ശ്യാംദാസിന്റെ നിര്യാണത്തിൽ കടവന്ത്ര ഗുരുദേവ ചാരിറ്റബിൾ സൊസൈറ്റി യോഗം അനുശോചിച്ചു.
പ്രസിഡന്റ് മധു എടനാട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. ദയാനന്ദൻ, എം. ഭദ്രൻ, കെ.കെ. മാധവൻ, പി.വി. സാംബശിവൻ, ഇ.കെ. ഉദയകുമാർ, എ.എസ്. ഷിനോദ് എന്നിവർ സംസാരിച്ചു.