അങ്കമാലി: മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ് സീറ്റു വിഭജനം പൂർത്തിയാക്കി.സ്ഥാനാർത്ഥികളെ വെള്ളിയാഴ്ച പ്രഖ്യാപിക്കും.യു.ഡി.എഫ് വാർഡുതല സമിതികൾ ചേർന്ന് സ്ഥാനാർത്ഥി കളുടെ പട്ടിക നേതൃത്വത്തിന് കൈമാറി. നാലും, പതിനൊന്നും വാർഡുകളിൽ മാത്രമാണ് ഒന്നിൽ കൂടുതൽ പേരുകൾ ഇല്ലാത്തത്. എൻ ഡി. എ എല്ലാ വാർഡിലും മത്സരിക്കും.

എൽ.ഡി.എഫിൽ സി.പി.എം ഒൻപത് സീറ്റിലും,രണ്ട് സീറ്റ് സി.പി.ഐ (2,11)ജനതാദൾ(വാർഡ് 1) എൻ .സി.പി(വാർഡ് 3) ഒരോ വാർഡിലും മത്സരിക്കും. യു.ഡി.എഫിൽ എല്ലാ സീറ്റിലും കോൺഗ്രസ് മത്സരിക്കും.പതിമൂന്ന് വാർഡുകളുള്ള മഞ്ഞപ്ര ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞതിരഞ്ഞെടുപ്പിൽ ഒരു സീറ്റൊഴികെ എല്ലാ സീറ്റിലും കോൺഗ്രസാണ് വിജയിച്ചു.കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വിജയത്തികന്റെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.സി.പി.എമ്മിനകത്തെ വിഭാഗീയതയാണ് കഴിഞ്ഞ തിരഞ്ഞെടുവിലെ തോൽവിക്ക് കാരണം,ഇത്തവണ തർക്കങ്ങളില്ലാതെ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കാനായിയെന്ന ആത്മവിശ്വാസത്തിലാണ് സി.പി.എം നേതൃത്വം.

കോൺഗ്രസ് ഐ രണ്ടാം വട്ട ചർച്ച ഇന്ന് (വ്യാഴം) നടക്കും. മണ്ഡലം പ്രസിഡന്റ് ചെയർമാനായി പോഷക സംഘടനയുടെ പ്രസിഡന്റുമാർ അടങ്ങിയ കമ്മിറ്റിയാണ് ചർച്ച നടത്തുന്നത്. മണ്ഡലം തല കമ്മിറ്റി തയ്യാറാക്കിയ ലിസ്റ്റിൽ അന്തിമ പ്രഖ്യാപനം ബ്ലോക്ക് തല തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് നടത്തുന്നത്.. എൻ ഡി. എ എല്ലാ വാർഡിലും മത്സരിക്കും, ഇത്തവണ അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം.