അങ്കമാലി: അങ്കമാലി നഗരസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള എൻ.ഡി.എയുടെ 13 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു . കെ.കെ ബിജു (വാർഡ് 2),സന്ദീപ് ശങ്കർ(3) , അരുൺ സെബി (7) , അനന്തു പ്രഭാകരൻ(9) , എ .വി .രഘു(10) , കെ എൻ കൃഷ്ണൻ നമ്പീശൻ(11) , എം വാസന്തി(13) , അംബിക സുബ്രഹ്മണ്യൻ(15) , കെ മഹേഷ്(16) , പി പി ശശി(17) , ശോഭ ശിവൻ(28) ,വി സി രാമകൃഷ്ണൻ (29), പ്രശാന്ത് ഗോപിനാഥ് (30)എന്നിവർ മത്സരിക്കും. ബി.ജെ.പി ഓഫീസിൽ നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് എൻ മനോജ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു .ജില്ലാ സെക്രട്ടറി എം എ ബ്രഹ്മ രാജ് , മുൻസിപ്പൽ പ്രസിഡന്റ് ഗൗതം ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു