അങ്കമാലി: അങ്കമാലി ബി.ആർ.സിയുടെ നേതൃത്വത്തിൽ എൽ.എഫ്.ആശുപത്രിയുടെയും അങ്കമാലി ലയൺസ് ക്ലബിന്റെയും സഹകരണത്തോടെ അങ്കമാലി വിദ്യാഭ്യാസ ഉപജില്ലാ തലത്തിൽ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നേത്രവൈകല്യമുളള44 വിദ്യാർഥികൾക്ക് കണ്ണട വിതരണം ചെയ്തു.ബി.പി.സി. കെ.എൻ.സുനിൽകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു.അങ്കമാലി ബി.ആർ.സിയുടെ പരിധിയിലുള്ള ഭിന്നശേഷി കുട്ടികൾക്കാണ് കണ്ണടകൾ വിതരണം ചെയ്തത്.