ആലുവ: ആലുവ നഗരസഭയിൽ എൽ.ഡി.എഫ് 14 വാർഡുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 12 സി.പി.എം പ്രതിനിധികളും രണ്ടെണ്ണത്തിൽ സി.പി.ഐയുമാണ്. മാറ്റ് വാർഡുകളിലെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. പ്രഖ്യാപിച്ച സ്ഥാനാർത്ഥികളും വാർഡും ചുവടെ: ഗെയിൽസ് ദേവസി (ഒന്ന്), ജോബി വർഗീസ് (രണ്ട്), സുനീഷ് (മൂന്ന് സി.പി.ഐ), സരിത ഷിബു (ഏഴ് സി.പി.ഐ), എം.എൻ. സത്യദേവൻ (11), മിനി ബൈജു (12), ഷിബില ടീച്ചർ (15), ലീന വർഗീസ് (17), പത്രോസ് (19), രാജീവ് സക്കറിയ (20), കവിത (22), ശ്രീലത വിനോദ് കുമാർ (24), ടിറ്റു രാജേഷ് (25), മിസിരിയ ബാനു (26).
എൻ.ഡി.എ സ്ഥാനാർത്ഥികൾ
ആലുവ നഗരസഭയിൽ എൻ.ഡി.എ 11 വാർഡുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആദ്യപട്ടികയിലെ മറ്റ് സ്ഥാനാർത്ഥികൾ: ഇല്യാസ് അലി (വാർഡ് ഒന്ന്), അനിൽകുമാർ (മൂന്ന്), എൻ. ശ്രീകാന്ത് (നാല്), ഉമാ ലൈജി (അഞ്ച്), ഡോ. രാധാ കലാധരൻ (എട്ട്), പി.ആർ.. ഷിബു (ഒൻപത്), ശ്രീലത രാധാകൃഷ്ണൻ (10), പി.എസ്. പ്രീത (11), എം.കെ. സതീഷ് (13), ജോയി വർഗീസ് (16), എ.സി. സന്തോഷ്‌കുമാർ (18).
എൻ.ഡി.എ കടുങ്ങല്ലൂരിൽ
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ 21 വാർഡുകളിലും എൻ.ഡി.എ സ്ഥാനാർത്ഥികളുണ്ടാകും. 4,20 വാർഡുകളിൽ ബി.ഡി.ജെ.എസും മറ്റിടങ്ങളിൽ ബി.ജെ.പിയും മത്സരിക്കും. ബി.ജെ.പി ആദ്യഘട്ടത്തിൽ 15 പേരുടെ പട്ടിക പുറത്തിറക്കി. സ്ഥാനാർത്ഥികളും വാർഡുകളും ചുവടെ. സുശീല ഉണ്ണികൃഷ്ണൻ (ഒന്ന്), ബേബി സരോജം (രണ്ട്), ഗീതു സുധീഷ് (മൂന്ന്), ആർ. മീര (അഞ്ച്), കെ. ജയൻ (ആറ്), കെ.എൻ. ദയാൽ (എട്ട്), എം.ആർ. ദിവാകരൻ (ഒൻപത്), കെ.എസ്. ഹരിദാസ് (10), ഷൈനി സുനിൽ (14), സ്മിത രാജേഷ് (15), സി.ആർ. ബാബു (16), ഹബീഷ് പരമേശ്വരൻ (17), സുനിത കുമാരി (18), എ.ടി. ഉദയകുമാർ (21).
എൻ.ഡി.എ നെടുമ്പാശേരിയിൽ
നെടുമ്പാശേരി പഞ്ചായത്തിൽ എൻ.ഡി.എ മുന്നണി ആദ്യ ഘട്ടത്തിൽ ഒമ്പത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പി.ഡി. വിനോജ് (ഒന്ന്), അമ്പിളി മധു (ഏഴ്), കവിത നാരായണൻ (എട്ട്), കെ.ജി. സന്തോഷ് (എട്ട്), കെ.ആർ. ശ്രേയസ് (12), വി.കെ. ബിന്ദു (14), രചന സന്തോഷ് (15), രജേശ്വരി ബ്രഹ്മരാജ് (16), കെ.വി. അരുൺ (18).